police attacked journalist

കോഴിക്കോട്ട് : കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും പൊലീസ് അക്രമം. ഡിഎസ്എന്‍ജി വാനുകള്‍ തിരിച്ചെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അക്രമം.

ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ഡ്രൈവര്‍ പ്രകാശ് എന്നിവര്‍ക്ക് നേരെയായിരുന്നു അക്രമം. ഇരുവരെയും കഴുത്തിന് കുത്തിപ്പിടിച്ച് പൊലീസ് സ്റ്റേഷന് അകത്തേക്ക് വലിച്ചുകൊണ്ടുപോയി.

ഇരുവരെയും സ്‌റ്റേഷനുള്ളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മറ്റ് മാധ്യമ പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ പൊലീസ് തയ്യാറായില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.

Top