കോഴിക്കോട് ഡിവൈഎഫ്‌ഐ ഓഫീസ് അക്രമികള്‍ കത്തിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

fire

താമരശേരി: കോഴിക്കോട് താമരശേരി കയ്യേലിക്കലില്‍ ഡിവൈഎഫ്‌ഐ ഓഫീസിന് നേര്‍ക്ക് ആക്രമണം. അക്രമികള്‍ ഓഫീസ് കത്തിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച താത്കാലിക ഓഫീസുകളാണ് കത്തിച്ചിരിക്കുന്നത്. സംഭവത്തില്‍ താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.

Top