കൊച്ചി : പൊലീസിലെ പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു ചെയ്യാനായി ഹൈക്കോടതി ഇടപെട്ട് സൗകര്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. നിലവില്‍ നടക്കുന്ന ക്രൈംബ്രഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
അതേസമയം തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്യാനും തുടര്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന മുന്നണി യോഗത്തിന്റെ പ്രധാന അജണ്ട തെരഞ്ഞെടുപ്പ് അവലോകനം തന്നെയാവും.
വോട്ടര്‍ പട്ടികയിലെ വെട്ടിമാറ്റല്‍, പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ തിരിമറി, കള്ളവോട്ട് തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും. രാവിലെ 11ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ആണ് യു.ഡി.എഫ് യോഗം ചേരുക.