നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്റെ ചുണ്ടില്‍ അമ്മ പശ ഒട്ടിച്ചു. . .

child-death

ചാപ്ര: ബിഹാറില്‍ നിര്‍ത്താതെ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ചുണ്ടില്‍ അമ്മ പശ ഒട്ടിച്ചു.

തുടര്‍ന്ന് കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വരുന്നത് കണ്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ പിതാവാണ് സംഭവം കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച കുട്ടി അപകട നില തരണം ചെയ്തു. ബിഹാറിലെ ചാപ്രയിലാണ് സംഭവം നടന്നത്.

കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്നാണ് അമ്മ കുഞ്ഞിന്റെ ചുണ്ട് പശ ഉപയോഗിച്ച് ഒട്ടിച്ചത്. കരച്ചില്‍ നിര്‍ത്താനാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറഞ്ഞത്.

Top