പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട്ട് 55 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ട് പേര് പിടിയില്‍. താമരശേരി സ്വദേശി കബീര്‍, കൊടുവള്ളി സ്വദേശി ബെന്‍സര്‍ എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയിരിക്കുന്നത്.
പാലക്കാട് നിന്ന് കോഴിക്കോട്ടേയ്ക്ക് കാറില്‍ പണം കൊണ്ടു പോകുന്ന വഴിയാണ് ഇവര്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.