ശ്രീറാമിനെതിരായ കേസ്: മ്യൂ​സി​യം എ​സ്‌ഐ​യു​ടെ വീ​ഴ്ച സ​മ്മ​തി​ച്ച്‌ റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.എം ബ​ഷീ​ര്‍ വാ​ഹ​നം ഇ​ടി​ച്ചു മ​രി​ച്ച കേ​സി​ല്‍ മ്യൂ​സി​യം എ​സ്‌ഐ​യു​ടെ വീ​ഴ്ച സ​മ്മ​തി​ച്ച്‌ കേ​സ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സം​ഘം റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

ബഷീറിന്റെ മരണത്തില്‍ കോടതി നിരീക്ഷണം ആവശ്യപ്പെട്ടു കൊണ്ട് നേരത്തെ സിറാജ് മാനേജ്മെന്റ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി പരിഗണിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.

അ​പ​ക​ട ശേ​ഷം ശ്രീ​റാ​മി​നെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. അ​പ്പോ​ള്‍ ശ്രീ​റാ​മി​ന്‍റെ ശ​രീ​ര​ത്തി​ല്‍ മു​റി​വു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും മ​ദ്യ​ത്തി​ന്‍റെ ഗ​ന്ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നും ആ​ശു​പ​ത്രി രേ​ഖ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​ക​ണ്ട മ്യൂ​സി​യം എ​സ്‌ഐ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട​ത​ല്ലാ​തെ അ​തി​നാ​യി രേ​ഖാ​മൂ​ലം ആ​വ​ശ്യ​പെ​ട്ടി​രു​ന്നി​ല്ല എ​ന്നാ​ണ് ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി. ക​മ്മീ​ഷ​ണ​ര്‍ ഷീ​ന്‍ ത​റ​യി​ല്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഈ സമയം പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന്‍ വിസമ്മതിച്ച് മൂലമാണെന്നാണ് മറ്റൊരു വിശദീകരണം. പരാതിക്കാരന്റെ ആദ്യത്തെ ആവശ്യം വഫ ഫിറോസിന്റെ മെഡിക്കല്‍ പരിശോധന നടത്തണമെന്നായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് പരാതിക്കാരന്‍ തര്‍ക്കിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ഏഴ് മണിക്കൂര്‍ വൈകിയാണ് പരാതിക്കാരന്‍ പരാതി നല്‍കിയത്.

ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ പി.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഐ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ചു മ​രി​ച്ച​ത്. കേ​സി​ല്‍ ശ്രീ​റാ​മി​ന് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Top