ഡല്‍ഹിയില്‍ ബി ജെ പി നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി ജെ പി ഘടകം നടത്തിയ എകെജി ഭവന്‍ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കെണ്ട് നടത്തിയ യാത്രയ്ക്കു നേരെയാണ് പൊലീസ് ലാത്തി വീശിയത്.

സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

5000 ലധികം പ്രവര്‍ത്തകര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

കുമ്മനത്തിന്റെ യാത്ര തുടങ്ങി അവസാനിക്കുന്ന ദിവസം വരെ ഡല്‍ഹിയില്‍ സിപിഎം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് അമിത് ഷാ
പ്രഖ്യാപിച്ചിരുന്നു.

Top