കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ വിപിന്‍ലാലിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിപ്പിച്ചു.
പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു വിപിന്‍ലാല്‍.
മാത്രമല്ല, വിപിന്‍ലാലായിരുന്നു പള്‍സര്‍ സുനിയെ കത്തെഴുതാന്‍ സഹായിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി.
ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അപ്പുണ്ണിക്ക് കോടതി നോട്ടീസ് നല്‍കിയിരുന്നു.
അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു.
ഇതേതുടര്‍ന്നാണ് അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിരിക്കുന്നത്.