police captured 62 lakhs liquid cash at kozhikod

കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെത്തിയ ബസ് യാത്രക്കാരനില്‍ നിന്ന് പൊലീസ് 62 ലക്ഷം രൂപ പിടികൂടി.

പുലര്‍ച്ചെ 4.30 ഓടെ എറണാകുളത്ത് നിന്ന് ബസിലെത്തിയ റഷീദ് എന്നയാളില്‍നിന്നാണ് പോലീസ് 61,98,100 രൂപ പിടികൂടിയത്. എറണാകുളം പള്ളുരുത്തി സ്വദേശിയാണ് ഇയാള്‍

നടക്കാവ് എസ്‌ഐ ഗോപകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബാബു മണശ്ശേരി എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

നടക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയ ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Top