ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ്

കൊച്ചി: ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് യുഡിഎഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബെന്നി ബെഹനാന്‍ എംപി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

കൊച്ചിയില്‍ സംഘടിപ്പിച്ച യുഡിഎഫ് പ്രതിഷേധ ധര്‍ണയില്‍ സാമൂഹിക അകലം പാലിക്കാത്തതെ പങ്കെടുത്തെന്ന് കാണിച്ചാണ് നടപടി. ബെന്നി ബെഹനാന്‍ എംപിക്കൊപ്പം ടി ജെ വിനോദ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത് എന്നീ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

50 തില്‍ അധികം പേര്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തിരുന്നുവെന്നാണ് വിവരം.

Top