പാലക്കാട്: ആത്മഹത്യയെന്ന് പറഞ്ഞ് പൊലീസ് അവസാനിപ്പിച്ച കേസ് പുനരന്വേഷിക്കാന്‍ ഉത്തരവ്.
പാലക്കാട് കോട്ടായിയിലെ അനിതയുടെ മരണം പുനരന്വേഷിക്കാനാണ് പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്.
സ്ത്രീപീഡന നിയമപ്രകാരം കേസെടുക്കണം. പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്നും പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി വ്യക്തമാക്കി.
2012 ലാണ് അനിതയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.