ക്വാറന്റീന്‍ ലംഘിച്ച് മകളുടെ വിവാഹ സല്‍ക്കാരം; മുസ്‌ലിം ലീഗ് വനിതാ നേതാവിനെതിരെ കേസ്

കോഴിക്കോട്:ക്വാറന്റീന്‍ ലംഘിച്ചതിന് മുസ്‌ലിം ലീഗ് വനിതാ നേതാവ് നൂര്‍ബിനാ റഷീദിനെതിരെയും മകന്‍ സുബിന്‍ റഷീദിനെതിരെയും പൊലീസ് കേസെടുത്തു. അമേരിക്കയില്‍ നിന്നെത്തിയ മകന്റെ ക്വാറന്റീന്‍ കാലയളവില്‍ മകളുടെ വിവാഹം നടത്തിയതിനാണ് ചേവായൂര്‍ പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

സുബിന്‍ റഷീദ് 16-ാം തീയതി അമേരിക്കയില്‍ നിന്നെത്തിയതിനാല്‍ നാളെ വരെ ക്വാറന്റൈന്‍ കാലമായിരുന്നു. മാത്രമല്ല അമ്പതിലേറെ ആളുകളെ പങ്കെടുപ്പിച്ചാണ് 21 ാം തീയതി സഹോദരിയുടെ വിവാഹ സല്‍ക്കാരം നടത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഐ.പി.സി 269, 188, 143, 147 വകുപ്പ് പ്രകാരം നിരോധനാജ്ഞ ലംഘിച്ചതിനും ക്വാറന്റൈന്‍ ലംഘിച്ചതിനുമാണ് കേസ്.

Top