കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചു. ഷുഹൈബിനെ വധിക്കുവാൻ പ്രതികൾ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്.
വാടകയ്‌ക്കെടുത്ത രണ്ടു കാറുകളിലായാണ് കൊലയാളികൾ ആക്രമണത്തിനെത്തിയത്. അതേ സമയം, പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.