മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഏഴ് പ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഏഴ് അന്തേവാസികളില്‍ ഒരാള്‍കൂടി പിടിയില്‍. ജിതീഷ് എന്നയാളാണ് പിടിയില്‍. ഇയാളെ എറണാകുളം മരടില്‍ നിന്നാണ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. ഒരു റിമാന്റ് പ്രതിയെയും രാഹുല്‍ എന്ന മറ്റൊരു രോഗിയെയും പൊലീസ് ഇന്നലെ പിടികൂടിയിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് ആറ് റിമാന്‍ഡ് പ്രതികളടക്കം ഏഴു പേര്‍ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്. രാത്രി 7.50നാണ് സംഭവം. ഭക്ഷണം കഴിക്കാനായി സെല്ലില്‍നിന്നു പുറത്തിറക്കിയപ്പോള്‍ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു. ആദ്യം രണ്ടു നഴ്സുമാരെ ഇവര്‍ ഡ്യൂട്ടി റൂമിനുള്ളില്‍ പൂട്ടിയിട്ടു. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസുകാരനെയും ആക്രമിച്ച് അവശനാക്കുകയും കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്‍ വരുന്ന സ്വര്‍ണമാലയും വാച്ചും മൊബൈല്‍ ഫോണും കവരുകയും ചെയ്തു.

പൊലീസുകാരന്റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്നാണ് സംഘം രക്ഷപ്പെട്ടത്. മറ്റ് തടവുകാര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്

Top