ശാരദ ചിട്ടി തട്ടിപ്പ് കേസ്; സിബിഐ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നു

ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നു.

കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ക്കെതിരെയുള്ള അന്വേഷണത്തിന് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് സിബിഐ ഹര്‍ജി നല്‍കിയത്. എയര്‍ടെല്‍, വൊഡഫോണ്‍ കമ്പനികള്‍ സഹകരിക്കുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

ശാരദ ചിട്ടി തട്ടിപ്പ് കേസ് 2013ല്‍ സുപ്രീംകോടതിയാണ് സിബിഐയ്ക്ക് വിട്ടത്.

Top