തിരുവനന്തപുരം :രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്ന പരാതിയെ തുടര്‍ന്ന് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പൊലീസ് പരിശോധന.
മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ആരില്‍ നിന്നെല്ലാമാണ് രക്തം ശേഖരിച്ചതെന്നും ,എന്തെല്ലാം പരിശോധനകള്‍ നടത്തി തുടങ്ങി സമീപകാലത്തെ പരിശോധനാ റിപ്പോര്‍ട്ടുകളും പൊലീസ് പരിശോധിച്ചു.
ആറുമാസത്തെ ചികില്‍സയ്ക്കിടയില്‍ ആദ്യം എച്ച്‌ഐവി ഇല്ലാതിരുന്ന കുട്ടി, പിന്നീട് നാലു തവണ ആര്‍സിസിയില്‍ കീമോ അടക്കമുള്ള ചികില്‍സ ചെയ്തതിന് ശേഷമാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം.
അതേസമയം, സംഭവം വിദഗ്ധസംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍സിസി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.