ന്യൂഡല്‍ഹി: കര്‍ണാലില്‍ കര്‍ഷക പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുന്‍ എസ്ഡിഎം ആയുഷ് സിന്‍ഹയോട് അവധിക്ക് പോകാന്‍ നിര്‍ദ്ദേശം നല്‍കും. കര്‍ഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ മരിച്ച കര്‍ഷകന്‍ സുശീല്‍ കാജലിന്റെ കുടുംബത്തിലെ രണ്ടു പേര്‍ക്ക് ജോലി നല്‍കും.