തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ പ്രതിയായ പൊലീസുകാരനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനായ ഗോകുലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇയാള്‍ ഇന്ന് രാവിലെ തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കളയുകയും ചെയ്തിരുന്നു.
അതിനിടെ, ഗോകുലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. കേസില്‍ എഫ്‌ഐആറിലെ അഞ്ചാം പ്രതിയാണ് ഗോകുല്‍. ഇയാളെ ഈ മാസം 16 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.