വയനാട് ബത്തേരിയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു

died

വയനാട്: വയനാട് ബത്തേരിയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. ഒന്നാം മൈല്‍ സ്വദേശി രാജമ്മയാണ് മരിച്ചത്.

അതേസമയം, വയനാട്ടിലെ മാനന്തവാടി, വൈത്തിരി താലൂക്കുകളില്‍ മഴ തുടരുകയാണ്. മണ്ണിടിച്ചിലിനും, മരം വീഴാനും, ഉരുള്‍പൊട്ടാനും സാധ്യതയുണ്ട്. മഴ തുടര്‍ന്നാല്‍ അത് വലിയ പ്രതിസന്ധിയ്ക്ക് കാരണമാകും. മണ്ണ് സംരക്ഷകര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്ന് പരിശോധന നടത്തും.

കൂടാതെ കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ബംഗാള്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ്.

Top