കൊല്‍ക്കത്ത: പെന്‍ഷന്‍ കിട്ടുന്നതിനായി അമ്മയുടെ മൃതദേഹം മകന്‍ ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷം. കൊല്‍ക്കത്തയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. റിട്ട.എഫ്.സി.ഐ ഓഫീസറായിരുന്ന ബീന മസൂംദാറിന്റെ മൃതദേഹം മകന്‍ സുവബ്രത മസൂംദര്‍ ശീതീകരിച്ച് സൂക്ഷിക്കുകയായിരുന്നു.
ബീന മസൂംദറിന് 50,000 രൂപ പ്രതിമാസ പെന്‍ഷനായി ലഭിച്ചിരുന്നു. മരിച്ച ശേഷം പെന്‍ഷന്‍ തുടര്‍ന്നും കിട്ടുന്നതിനായാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്. അമ്മയുടെ വിരലടയാളം ഉപയോഗിച്ചാണ് മരണശേഷവും ഇയാള്‍ പെന്‍ഷന്‍ കൈപ്പറ്റിയിരുന്നത്.
കാര്യമായ കേടുപാടുകളൊന്നുമില്ലാതെ ഇത്രയും നാള്‍ മൃതദേഹം സൂക്ഷിച്ചത് ഞെട്ടിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ശരീരത്തില്‍ വീണ്ടും ജീവന്‍വെയ്ക്കും എന്നു പറഞ്ഞാണ് മകന്‍ മൃതദേഹം സൂക്ഷിച്ചതെന്നാണ് പിതാവ് ഗോപാല്‍ ചന്ദ്ര മസൂംദര്‍ പറയുന്നത്.