ഗോവയിലെ ബീച്ചില്‍ പത്തൊമ്പതുകാരന്‍ മുങ്ങി മരിച്ച നിലയില്‍

drown-death

പനാജി: ഗോവയിലെ ബീച്ചില്‍ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ വിശ്വാസ് നായിക് (19) ആണ് മരിച്ചത്.

ഏഴംഗ സംഘത്തോടൊപ്പം ഗോവയില്‍ അവധി ആഘോഷിക്കുന്നതിനാണ് വിശ്വാസ് എത്തിയത്. വിശ്വാസ് ഉള്‍പ്പെടെ മൂന്ന് പേര്‍ കടലില്‍ മുങ്ങിയെങ്കിലും രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. കടലില്‍ പൊലീസ് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

Top