അമരാവതി: അനധികൃതമായി പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ കൃഷ്ണ ജില്ല പൊലീസ് നശിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത്.
മച്ചിലിപട്ടണത്തെ ജില്ലാ പൊലീസ് സ്റ്റേഷനില്‍ നടന്ന പരിപാടിയുടെ മേല്‍നോട്ടം വഹിച്ചത് പൊലീസ് സൂപ്രണ്ട് എം രവീന്ദ്രനാഥ് ബാബുവാണ്.
ജില്ലയിലെ 33 പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത 800 കേസുകളില്‍ 5,900 മദ്യക്കുപ്പികള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പൊലീസ് കര്‍ശന നിരീക്ഷണം നടത്തിവരുന്നു.