തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 8 മുതല്‍ ആരംഭിക്കുന്ന ലോക്ക്ഡൗണിനായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പൊലീസിന് അതൃപ്തി. സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ കുറയ്ക്കണമെന്നും ഇളവുകള്‍ നല്‍കിയാല്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കില്ലെന്നുമാണ് വിലയിരുത്തല്‍.
ഇളവുകള്‍ അനുവദിച്ചാല്‍ നിരത്തില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടാകുമെന്നും പെലീസ് നിരീക്ഷിക്കുന്നു. നിര്‍മാണ മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം. യാത്ര അനുവദിക്കുന്നത് അപ്രായോഗികമാണെന്നും പൊലീസ് വിലയിരുത്തുന്നു.