തിരുവനന്തപുരം : പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. മര്‍ദ്ദിച്ച ശേഷം എഡിജിപിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് കണ്ടെടുത്തു. പെണ്‍കുട്ടി മൊബൈലുമായി എത്തിയിരുന്നെന്നും ഓട്ടോഡ്രൈവര്‍ മൊഴിനല്‍കി.
കേസില്‍ ഹൈക്കോടതി നിലപാട് ഗവാസ്‌കര്‍ക്ക് അനുകൂലമാണ്. സ്‌നിഗ്ധയുടെ എതിര്‍പരാതിയില്‍ ഗവാസ്‌കറുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി, എ.ഡി.ജി.പിയുടെ മകള്‍ക്കു പ്രത്യേകപരിഗണനയില്ലെന്നും വ്യക്തമാക്കിയിരുന്നു.