തിരുവനന്തപുരം: കേരളത്തിലെ ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ക്ക് കേരള പോലീസ് അനുവദിക്കുന്ന ഇപാസിന് വേണ്ടി ഇന്ന് അപേക്ഷിച്ചവര്‍ 1.75 ലക്ഷം പേര്‍. ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെയുള്ള കണക്കനുസരിച്ച് 1,75,125 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 15,761 പേര്‍ക്കാണ് യാത്രാനുമതി നല്‍കിയത്. 81,797 പേരുടെ അനുമതി നിഷേധിച്ചു. 77,567 അപേക്ഷകള്‍ പരിഗണനയിലാണ്.
അപേക്ഷകള്‍ തീര്‍പ്പാക്കാനായി 24 മണിക്കൂറും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വളരെ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് മാത്രമേ ഓണ്‍ലൈന്‍ ഇപാസിന് അപേക്ഷിക്കാവൂവെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതല്‍ കൂടുതല്‍ കര്‍ശനമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.