ബങ്ക: ബിഹാറില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ക്ക് പരിക്ക്. ബിഹാറിലെ ബങ്ക ജില്ലയിലുള്ള ഹര്‍ദിയ പദാരിയ വനമേഖലയിലാണ് സംഭവം. ഏറ്റുമുട്ടലില്‍ ഇരു ഭാഗത്തു നിന്നുമായി 100 തവണയിലേറെ വെടിയുതിര്‍ത്തെന്നാണ് വിവരങ്ങള്‍. പക്ഷേ മാവോയിസ്റ്റുകളെയാരെയും പിടികൂടാനായില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം ഏറ്റുമുട്ടലിനുശേഷം നടത്തിയ തെരച്ചിലില്‍ ചോരപ്പാടുകള്‍ കണ്ടെത്തിയെന്നും മാവോയിസ്റ്റുകള്‍ വനത്തിനുള്ളില്‍ തന്നെയുണ്ടെന്നതിന്റെ തെളിവാണിതെന്നും പൊലീസ് പറഞ്ഞു. ആറു പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിമാക്കിയിട്ടുണ്ട്.