ന്യൂഡല്‍ഹി: കാണാതായ എച്ച് ആര്‍ ഡി മിനിസ്ട്രിയിലെ ഉദ്യോഗസ്ഥന്റെ മൃതദേഹം ഡല്‍ഹിയിലെ പളം റെയില്‍വെ ട്രാക്കില്‍ നിന്ന് കണ്ടെത്തി.
മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ ജിതേന്ദ്ര കുമാര്‍ ദായുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ത്യന്‍ സിവില്‍ അക്കൗണ്ട് സര്‍വ്വീസ് ഓഫീറായിരുന്നു ജിതേന്ദ്ര കുമാര്‍.
ഡല്‍ഹിയിലെ ദ്വാരക ഏരിയയില്‍ നിന്ന് തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ കാണാതാകുന്നത്.
പളം റെയില്‍വേ ട്രാക്കില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞത് ഇന്നാണ്.
ആത്മഹത്യ ചെയ്തതാണെന്ന് അന്വേഷണം സംഘം വിലയിരുത്തുന്നു.
ജിതേന്ദ്ര കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് പോക്കറ്റില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.