കൊച്ചി: ദുരിതാശ്വാസക്യാമ്പില്‍ പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് സി.പി.എം നേതാവിനെതിരെ പൊലീസ് കേസെടുത്തു.
സി പി എം നായരമ്പലം ഏരിയാ സെക്രട്ടറി ഉല്ലാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരിക്കുന്നത്. ക്യാമ്പില്‍ സംഘര്‍ഷമുണ്ടായ സമയം എ എസ് ഐയുടെ തലയിലേയ്ക്ക് ഉല്ലാസ് ദുരിതാശ്വാസ ക്യാമ്പിലെ വസ്തുക്കള്‍ എടുത്തുവയ്ക്കാന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
ക്യാമ്പില്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നതില്‍ വിവേചനമുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു പൊലിസ് ക്യാമ്പിലെത്തിയത്. ദുരിതാശ്വാസത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ ഡിവൈഎഫ്‌ഐയുടെ കൊടി കെട്ടിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. നായരമ്പലം ഭഗവതി വിലാസം സ്‌കൂളിലെ ക്യാമ്പില്‍ മൂവായിരത്തിലേറെ പേരാണ് എത്തിയത്. ഇവിടുത്തെ ക്യാമ്പ് നടത്തിപ്പിന് ഒരു കമ്മിറ്റി രൂപവത്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സി.പി.എം. ഭരണമുള്ള പഞ്ചായത്ത് അട്ടിമറിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.