ഒഴിപ്പിക്കാനെത്തിയ കടയുടമയ്ക്കു നേരെ തോക്ക് ചൂണ്ടി വാടകക്കാരന്‍

threatening note

ആലപ്പുഴ: കട ഒഴിപ്പിക്കാനെത്തിയ ഉടമക്ക് നേരെ തോക്ക് ചൂണ്ടി വാടകക്കാരന്‍.

മങ്കൊമ്പില്‍ ആധാരം എഴുത്തുകാരനായ ഹരിയാണ് കടയുടമ രാജേന്ദ്രന്റെ നേര്‍ക്ക് തോക്ക് ചൂണ്ടിയത്.

രണ്ടു മാസമായി വാടക നല്‍കാത്തതിനാല്‍ രാജേന്ദ്രന്‍ കട പൂട്ടി. തുടര്‍ന്ന് കഴിഞ്ഞ ദിവസം തോക്കുമായി വന്ന് രാജേന്ദ്രന്റെ നെഞ്ചിനു നേരെ ചൂണ്ടി കട തുറന്നു കൊടുക്കാന്‍ പറയുകയായിരുന്നു.

രാജേന്ദ്രന്റെ പരാതി പ്രകാരം ഹരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ കാറില്‍ നിന്നും തോക്കും കത്തിയും പൊലീസ് കണ്ടെടുത്തു.

പ്രാഥമിക പരിശോധനയില്‍ പിസ്റ്റല്‍ ഒറിജിനലാണെന്നാണു സൂചന.

Top