ന്യൂഡല്‍ഹി: റോസ് വാലി ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 130 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് സ്വത്തുക്കള്‍ പിടിച്ചെടുത്തിരിക്കുന്നത്. മുമ്പ് 40 കോടിയുടെ രത്‌നങ്ങളും ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു.
ചിട്ടിസ്ഥാപനത്തിന്റെ തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് 2014ലാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഗൗതം കുണ്ഡു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.