കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടികള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോര്‍ട്ട്

rape

റാഞ്ചി: ജാര്‍ഖണ്ഡില്‍ കൂട്ടമാനഭംഗത്തിനിരയായ അഞ്ചു പെണ്‍കുട്ടികള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോര്‍ട്ടുകള്‍. തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടമാനഭംഗം നടത്തിയ ശേഷം മണിക്കൂറുകളോളം ഇവരെ മരത്തില്‍ കെട്ടിയിട്ടെന്നും ശരീരത്തില്‍ ആഴത്തില്‍ മുറിവുകളുണ്ടാക്കിയെന്നും പെണ്‍ക്കുട്ടികളെ മൂത്രം കുടിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ബോധം പോയ ശേഷവും ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നും പൊലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംഭവത്തെ തുടര്‍ന്ന് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറു പേര്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലാണ്. കൃത്യവുമായി നേരിട്ടു ബന്ധമുള്ള നാലുപേരെ തിരിച്ചറിഞ്ഞ പൊലീസ് മൂന്നുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. മാനഭംഗ വിവരം പൊലീസില്‍ അറിയിക്കാന്‍ വൈകിയതിനും അക്രമികളില്‍ നിന്നു യുവതികളെ രക്ഷിക്കാന്‍ ശ്രമിക്കാതിരുന്നതിനും സംഘടനാ ഭാരവാഹികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിവരം അറിയിക്കാന്‍ വൈകിയതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ അല്‍ഫോണ്‍സോ അലൈനിനെ അറസ്റ്റുചെയ്‌തെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയയ്ക്കുകയായിരുന്നു.

Top