തിരുവനന്തപുരം: തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലസ്ഥാനത്തെ ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്നാണ് തോക്കുകളും വെടിയുണ്ടകളും കാണാതായത്.സംഭവത്തില്‍ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി നിര്‍ദേശിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വെടിയുണ്ടകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ 1996-2018 കാലത്തു സൂക്ഷിപ്പു ചുമതലയിലുണ്ടായിരുന്ന 11 പൊലീസുകാരെ പ്രതിയാക്കി കേസെടുത്തിരുന്നു. പിന്നീട് അന്വേഷണം മുന്നോട്ടു പോയില്ല. ഏത് തലത്തിലുള്ള ഉദ്യോഗസ്ഥരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് പരിശോധിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടോയെന്നും അന്വേഷിക്കും.