ഹരിയാനയിലെ കൂട്ടബലാത്സ കേസ്; ഒതുക്കാൻ ശ്രമം നടക്കുന്നുവെന്ന് കുടുംബം

rape123

ഗുരുഗ്രാം: ഹരിയാനയിലെ കൂട്ടബലാത്സ കേസ് ഒതുക്കി തീര്‍ക്കുവാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന് പണം നല്‍കി കേസ് ഒതുക്കി തീര്‍ക്കുവാനാണ് ശ്രമം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ മാതാവാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ചില ഉദ്യോഗസ്ഥര്‍ ശനിയാഴ്ച വീട്ടിലെത്തി വന്‍ തുക ചെക്കായി നല്‍കിയെന്നും ഇത് തിരിച്ച് നല്‍കിയെന്നും അവര്‍ വ്യക്തമാക്കി.

തങ്ങള്‍ക്ക് പണം വേണ്ടെന്നും നീതിയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. അഞ്ചു ദിവസമായിട്ടും പ്രതികളില്‍ ഒരാളെപ്പോലും പൊലീസിന് പിടികൂടാനാകാത്തതില്‍ നിരാശയുണ്ടെന്നും പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി. കേസിലെ മുഖ്യപ്രതി സൈനികനാണെന്ന് അന്വേഷണസംഘം ശനിയാഴ്ച കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.

Top