പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജോയല്‍ തോമസാണ് അറസ്റ്റിലായത്. ഇതുകൂടാതെ 2 യുവാക്കളും പ്രായപൂര്‍ത്തിയാകാത്ത ആളുമാണ് അറസ്റ്റിലായത്. ജോയല്‍ ഇന്നലെ രാത്രി കീഴടങ്ങുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡില്‍ ഹാജരാക്കും.
കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരെയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റത്തിനു 3 പേരുടെ പേരിലും കേസുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഇതെല്ലാം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡനം പുറത്തറിയുന്നത്.