കൊല്ലം: കുണ്ടറയില്‍ മകന്റെ അടിയേറ്റ് രണ്ടാനച്ഛന് മരിച്ചു. പെരിനാട് കുഴിയം തെക്ക് വിശാലയ്യത്ത് ചിന്നപ്പദാസ് (58) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മകന് ദിലീപിനെ (27) കുണ്ടറ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
മരംകയറ്റ തൊഴിലാളിയാണ് മരിച്ച ചിന്നപ്പദാസ്. ചിന്നപ്പദാസും ദിലീപും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ദിലീപ് ഇയാളെ മര്‍ദിച്ചിരുന്നു. അടിയേറ്റു വീണ ചിന്നപ്പദാസിനെ ഭാര്യ ആനന്ദകുമാരിയും പരിസരവാസികളും ചേര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്നു പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. ആനന്ദകുമാരിയുടെ ആദ്യ വിവാഹബന്ധത്തിലെ മകനാണ് ദിലീപ്.