കാട്ടാക്കട: സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ജീവനക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശമായി മുഖ്യമന്ത്രിക്കെതിരെ അസഭ്യം നിറഞ്ഞ പോസ്റ്റ് പ്രചരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട ഡിപ്പോയിലെ കണ്‍ഡക്ടര്‍ റോയി ആണ് പിടിയിലായത്.
ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു പേരെ പോലീസ് പിടികൂടിയിരുന്നു. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരായ കിരണ്‍ലാല്‍, വിജുകുമാര്‍ എന്നിവരാണ് ചൊവ്വാഴ്ച പിടിയിലായത്.
തുടര്‍ന്ന് ഇവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയ്ക്കുകയും ചെയ്തു.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചു ജീവനക്കാരുടെ പ്രത്യേക ഗ്രൂപ്പിലാണ് പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തും വിധം വാട്ട്‌സ് ആപ്പ് സന്ദേശം പോസ്റ്റ് ചെയ്തത്.
ഇതു സംബന്ധിച്ച് പരാതി ലഭിച്ചതോടെയാണ് കാട്ടാക്കട സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്.