ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. രാകേഷ് പാണ്ഡയെയാണ് കൊന്നത്. ബിജെപി നേതാവായിരുന്ന കൃഷ്ണാനന്ദ് റായിയെ 2005ല്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാകേഷ്.
ലക്നോയിലെ സരോജിനി നഗര്‍പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് യുപി സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് രാകേഷ് പാണ്ഡയെ വെടിവെച്ചു കൊലപ്പെടുത്തിയത്.
കൃഷ്ണാനന്ദ് റായിയും ആറു പേരും 2005 നവംബര്‍ 29നാണ് കൊലചെയ്യപ്പെട്ടത്. കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അല്‍ക റായ് കോടതിയില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് 2013ല്‍ സുപ്രീം കോടതി കേസ് ഗാസിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റി. പിന്നീട് കേസ് അന്വേഷണം യുപി പോലീസില്‍ നിന്നും സിബിഐ ഏറ്റെടുത്തു.