police headquorters issue 5 released from jail

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം പൊലീസ് ആസ്ഥാനത്ത് സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ അഞ്ചുപേരും ജയില്‍ മോചിതയായി.

കെ എം ഷാജഹാന്‍, ഷാജിര്‍ഖാര്‍, എസ് മിനി, ഹിമവല്‍ ഭദ്രാനന്ദ്ര, ശ്രീകുമാര്‍ എന്നിവരാണ് ജയില്‍ മോചിതരായത്.

മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് വൈരാഗ്യവും പകയുമുണ്ടെന്ന് കെഎം ഷാജഹാന്‍ ആവര്‍ത്തിച്ചു. ലാവ്‌ലിന്‍ കേസിലെ നിലപാടാണ് വൈരാഗ്യത്തിന് കാരണം. പക തീര്‍ക്കാനാണെങ്കില്‍ കേരളത്തില്‍ നടക്കില്ലെന്നും ഷാജഹാന്‍ പറഞ്ഞു.

സാമൂഹ്യപ്രവര്‍ത്തകരെ തുറുങ്കിലടച്ചതിന് മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ഷാജിര്‍ഖാന്‍ പറഞ്ഞു.

ഡി.ജി.പിയെ കാണാന്‍ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നുവെന്ന് ജയില്‍ മോചിതനായ ശേഷം ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. എന്നാല്‍ ജിഷ്ണുകേസുമായി ബന്ധപ്പെട്ടായിരുന്നില്ല വന്നത്. പൊലീസും ലഹരിമാഫിയയും തമ്മിലുളള ബന്ധം അറിയിക്കുകയായിരുന്നു ലക്ഷ്യം.

കേസിന് ബലം കൂട്ടാനാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. അന്യായമായി തന്നെ തടവിലാക്കിയ പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയില്‍മോചിതനായ ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.

ജിഷ്ണുവിന്റെ കുടുംബമാണ് സമരമുറ തീരുമാനിച്ചത്. താനടക്കം അവരെ സഹായിച്ചു; അതില്‍ അഭിമാനമുണ്ട്. സര്‍ക്കാര്‍ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഷാജിര്‍ഖാന്‍ പറഞ്ഞു.

ജിഷ്ണുവിന് വേണ്ടി കുടുംബം നടത്തിയ സമരത്തില്‍ ഗൂഡാലോചനയില്ല. സംഭവത്തില്‍ സര്‍ക്കാരാണ് ഗൂഡാലോചന നടത്തുന്നതെന്ന് എസ് മിനി ആരോപിച്ചു.

Top