പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരെ ക്വൊറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ചതിന് കേസ്. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയുടെ വീടിന് നേരെ കല്ലേറുണ്ടായത്. കോയമ്പത്തൂരില്‍ നിന്നെത്തിയ പെണ്‍കുട്ടി കൊവിഡ് നിരീക്ഷണത്തിലായിരുന്നു. പെണ്‍കുട്ടി എത്തിയതിനു പിന്നാലെ, പിതാവ് പുറത്തിറങ്ങി നടക്കുന്നെന്ന തരത്തിലുള്ള പ്രചാരണം വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഉണ്ടായി. ഇതോടെയാണ് വീട്ടുകാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് വീട് ആക്രമിക്കപ്പെട്ടത്.