സംരക്ഷണത്തിനായി ജേക്കബ് തോമസിന് നിയമപരമായ സാധ്യതകള്‍ തേടാമെന്ന് ഹൈക്കോടതി

jacob thomas

കൊച്ചി: അഴിമതി ചൂണ്ടിക്കാട്ടിയതിന് സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ ഡി.ജി.പി ജേക്കബ് തോമസിന് നിയമപരമായ സാധ്യതകള്‍ തേടാന്‍ സാധിക്കുമെന്ന് ഹൈക്കോടതി. ജീവന് ഭീഷണിയുണ്ടെങ്കില്‍ ജേക്കബ് തോമസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്കുള്ള വിസില്‍ ബ്ലോവേഴ്‌സ് പരിരക്ഷ തേടി ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഇത്തരത്തിലൊരു പരാമര്‍ശം. ജീവന് ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയാല്‍ സംരക്ഷണം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ജേക്കബ് തോമസിന് വിസില്‍ ബ്ലോവര്‍ സംരക്ഷണം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Top