ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു

കണ്ണൂര്‍: കണ്ണൂര്‍ തലശേരിയിലെ മത്സ്യമൊത്ത വ്യാപാരിയായ പി.പി.എം. മജീദിന്റെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പിനെത്തിയവരെ കുറിച്ചുള്ള അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു.

കൊള്ളസംഘത്തിലെ അഞ്ചുപേരുടെയും രേഖാചിത്രം തയ്യാറാക്കുാവന്‍ പൊലീസ് നടപടി ആരംഭിച്ചു. കോഴിക്കോട് നിന്നും പൊലീസിലെ തന്നെ രേഖാചിത്രം തയ്യാറാക്കുന്ന വിദഗ്ധര്‍ തലശേരിയിലെത്തിയിട്ടുണ്ട്. സംഘത്തിലെ അഞ്ചുപേരുടെയും രേഖാചിത്രം മജീദിന്റെ സഹായത്തോടെ പൊലീസ് തയ്യാറാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

സംഘമെത്തിയ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. തലശേരി കുഞ്ഞിപ്പള്ളിവരെയുള്ള അഞ്ച് കേന്ദ്രങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Top