സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ ആക്രമണം; പ്രതികളെ കുറിച്ച് സൂചനയില്ലെന്ന്. . .

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിലെ പ്രതികളെ കുറിച്ച് സൂചനയില്ല.

അന്വേഷണം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസ് കേന്ദ്രങ്ങള്‍ തന്നെ കൈമാറിയിട്ടും അന്വേഷണസംഘം തുടര്‍നടപടികളൊന്നും തന്നെ സ്വീകരിച്ചില്ലെന്നാണ് ആരോപണമുള്ളത്.

ഒക്ടോബര്‍ 27നായിരുന്നു തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സ്വാമിസന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ആക്രമണം ഉണ്ടായത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ അക്രമികള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു. ആശ്രമത്തിന് മുന്നില്‍ അക്രമികള്‍ റീത്തും വെച്ചിട്ടാണ് കടന്നു കളഞ്ഞത്. എന്നാല്‍, അന്വേഷണം തണുപ്പിക്കാന്‍ ശ്രമം നടക്കുന്നതായാണ് ആക്ഷേപം.

Top