ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരുകോടിയിലേറെ രൂപയുടെ നഷ്ടമെന്ന് ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി ഇന്നലെ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തുണ്ടായത് ഒരുകോടിയിലേറെ രൂപയുടെ നഷ്ടമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 223 അക്രമ സംഭവങ്ങളാണ്. ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടായത് കൊല്ലം റൂറലിലെന്നും ഡിജിപി പറഞ്ഞു.

ഇരുപത്തിയാറോളം അക്രമ സംഭവങ്ങളാണ് കൊല്ലത്തുണ്ടായത്. അക്രമത്തില്‍ ഏകദേശം 17,33,000 രൂപയുടെ നഷ്ടം ഉണ്ടായി. കൊല്ലം സിറ്റിയില്‍ ഉണ്ടായ 25 അക്രമ സംഭവങ്ങളില്‍ 17,18,00 രൂപയുടെയും തിരുവനന്തപുരം സിറ്റിയിലുണ്ടായ ഒന്‍പത് സംഭവങ്ങളില്‍ 12,20,000 രൂപയുടെയും നഷ്ടമുണ്ടായതായും ഡിജിപി വിശദീകരിച്ചു.

ഇന്ന് വൈകിട്ട് വരെയുളള കണക്കനുസരിച്ച് 1108 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 1009 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. പൊലീസ് ഇൻഫർമേഷൻ സെന്‍ററിന്‍റെ പത്രക്കുറിപ്പിലാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി ആരംഭിച്ച ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ ഊര്‍ജ്ജിതപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു.

Top