ആലപ്പുഴയില്‍ വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ അമ്മയും മകളും മരിച്ച നിലയില്‍

died

ആലപ്പുഴ: ആലപ്പുഴ നെടുമുടിയില്‍ അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു സമീപമുള്ള വെള്ളക്കെട്ടിലാണ് ജോളിയേയും മകള്‍ സിജിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, അഞ്ച് തെങ്ങിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചിരുന്നു. മത്സ്യ തൊഴിലാളികളായ കാരമൽ ലാസർ, സഹായ രാജ് എന്നിവരാണ് മരിച്ചത്. ആകെ ആറ് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ബാക്കി നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു എന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.

ഇതുവരെ 29 പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പതിനൊന്ന് ജില്ലകളിലായി അര ലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്വാമ്പുകളിൽ കഴിയുകയാണ്.

Top