ഇരിട്ടി: ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയ്ക്കു പൊള്ളലേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മുണ്ടയാംപറമ്പ് നാട്ടേല്‍ പെരിയപ്പുറത്ത് മേരി (58)യ്ക്ക് പൊള്ളലേറ്റ സംഭവത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.30ന് വീട്ടില്‍ നിന്നു നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് വീട്ടമ്മയെ കഴുത്തിനു താഴേക്കു പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്, തുടര്‍ന്നു ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
മേരി പൊലീസിന് നല്‍കിയ മൊഴി അനുസരിച്ച് പുറത്തുനിന്നെത്തിയ ആരോ തീകൊളുത്തിയെന്നാണ്. അബോധാവസ്ഥയിലാതിനാല്‍ പിന്നീട് കൂടുതല്‍ മൊഴിയെടുക്കാനായില്ല. സംഭവ സമയത്തു വീട്ടില്‍ മേരിയുടെ ഭര്‍ത്താവ് മാത്രമായിരുന്നുണ്ടായിരുന്നത്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, കരിക്കോട്ടക്കരി എസ്‌ഐ ടോണി ജെ.മറ്റം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.