സംസ്ഥാനത്ത് പൊലീസ് രാജ്; സേന സര്‍ക്കാരിന്റെ കൈവിട്ട് പോയെന്ന് കെ.വി തോമസ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ.വി തോമസ്. സംസ്ഥാനത്ത് പൊലീസ് രാജാണെന്നും, പൊലീസ് സര്‍ക്കാറിന്റെ കൈവിട്ടു പോയെന്നും നേതാവ് വിമര്‍ശിച്ചു.

പ്രതിപക്ഷത്തെ മാത്രമല്ല, ഭരണപക്ഷത്തെ എം.എല്‍.എയെ പോലും പൊലീസ് തല്ലിച്ചതയ്ക്കുന്നു. യു.ഡി.എഫ് സെക്രട്ടേറിയറ്റ് സമരത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് പൊലീസാണ്. ആര്‍ക്കും അങ്ങോട്ട് അടുക്കാന്‍ പറ്റാത്ത രീതിയില്‍ പൊലീസ് അവിടം കൈയടക്കി. ശബരിമല വിഷയത്തിലും പൊലീസ് നടപടി ക്രമങ്ങള്‍ ഇതുതന്നെയായിരുന്നുവെന്നും കെ.വി. തോമസ് കൂട്ടിച്ചേര്‍ത്തു.

Top