കോട്ടയം: കെവിന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിച്ചു.
കേസില്‍ നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിക്കുന്നതിനിടെയാണ് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും അഭിനന്ദിച്ചത്.
കെവിന്‍ വധക്കേസിന്റെ വിധി ഏറെ സന്തോഷമുള്ളതാണെന്നാണ് അന്വേക്ഷണ ഉദ്യോഗസ്ഥന്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞത്. കേസില്‍ ഒരുപാട് പ്രതികളുള്ളതിനാല്‍ ഗൂഢാലോചന തെളിയിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും വേഗത്തിലുള്ള വിചാരണയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ സഹായിച്ചതെന്നും ഹരിശങ്കര്‍ പറഞ്ഞു.