കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും സാധ്യതയുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതിനെ തുടര്‍ന്ന് അന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഒരുങ്ങുന്നു. കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച വ്യക്തതയ്ക്കായാണ് പ്രത്യേകാന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തയാറെടുക്കുന്നത്.
കെവിന്‍ മുങ്ങിമരിച്ചെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട് എത്തിയത്. എന്നാല്‍ കെവിന്റെ ശരീരത്തിലെ മുറിവുകള്‍ അസ്വാഭാവിക മരണത്തിനുള്ള സാധ്യതയും വ്യക്തമാക്കുന്നുണ്ട്. ഇതാണ് അന്വേഷണസംഘത്തിന്റെ സംശയത്തിനും കാരണം.
കെവിന്റെ ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയത്. ഇതോടെ കെവിന്‍ മുങ്ങി മരിച്ചതാവാം അല്ലെങ്കില്‍ അബോധവസ്ഥയിലായ കെവിനെ പുഴയില്‍ തള്ളിയതാവാമെന്നുമാണ് പോലീസ് നല്‍കുന്ന സൂചന.