തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ അപകടമരണത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളി സിറാജ് പത്രം മാനേജ്‌മെന്റ്.
തന്റെ ഭാഗം കേള്‍ക്കാതെയാണ് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും സിറാജ് മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി പറഞ്ഞു. ബഷീറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തതിലുള്ള ദുരൂഹതയും അദ്ദേഹം വെളിപ്പെടുത്തി.
അപകടത്തിനു പിന്നാലെ ഫോണ്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും അപകടം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഈ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഈ ഫോണിലേക്കു വിളിച്ചിരുന്നെന്നും അപ്പോള്‍ ഒരു പുരുഷന്‍ മൊബൈല്‍ അറ്റന്‍ഡ് ചെയ്തിരുന്നതായും സെയ്ഫുദ്ദീന്‍ ഹാജി വ്യക്തമാക്കി.
ഫോണ്‍ നശിച്ചു പോയി കാണുമെന്ന പൊലീസിന്റെ നിഗമനം ശരിയല്ലെന്നും ഈ ഫോണ്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നടപടിക്കൊരുങ്ങുകയാണ് സിറാജ് മാനേജ്‌മെന്റെ് എന്നും പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതിനാലാണു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചതെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.