ചാന്‍സലര്‍ക്കെതിരെ എ.ഐ.എസ്.എഫ് സംഘടിപ്പിച്ച മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ്

കോഴിക്കോട്: സര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനാണ് ചാന്‍സലര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് എ.ഐ.എസ്.എഫ് സംഘടിപ്പിച്ച മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പൊലീസ്. ചാന്‍സലറുടെ സംഘപരിവാര്‍ അനുകൂല നയത്തില്‍ പ്രതിഷേധിച്ച് നാളെ ( 19-12-2023) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്ന് എ.ഐ.എസ്.എഫ് അറിയിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷവുമുണ്ടായി.എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി. ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. പൊലീസിന്റെ കനത്ത സുരക്ഷ അവഗണിച്ചാണ് നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. പ്രവര്‍ത്തകരെ പൊലീസ് തടയുന്തോറും കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുന്നു.വിവിധ ഗ്രുപ്പുകളുമായി തിരിഞ്ഞാണ് പ്രതിഷേധം.

Top